കൊച്ചി: ഇന്ത്യയുടെ 72-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിവോ 72 മണിക്കൂർ നീണ്ടുനിൽക്കുന്ന പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ആരംഭിക്കുന്ന ആനുകൂല്യങ്ങൾ ഒന്‍പതിന് അവസാനിക്കും.
ഉപയോക്താക്കൾക്ക് ആനുകൂല്യങ്ങൾ ഷോപ്പ്.വിവോ.കോം (shop.vivo.com) എന്ന വിവോയുടെ ഓണ്‍ലൈൻ സ്റ്റോർ വഴി ലഭ്യമാകും. വിവോയുടെ ഏറ്റവും പുതിയ മോഡലായ വിവോ നെക്സ്, വിവോ 9 എന്നിവ സ്വാതന്ത്ര്യദിന പ്രത്യേക ഫ്ലാഷ് വില്പന വഴി 1947 രൂപയ്ക്കും, അനുബന്ധ സാമഗ്രികളായ യുഎസ്ബി, ഇയർഫോണ്‍ എന്നിവ 72 രൂപയ്ക്കും സ്വന്തമാക്കാം. മൂന്നു ദിവസവും ഉച്ചയ്ക്ക് 12ന് ആരംഭിക്കുന്ന ഫ്ലാഷ് വില്പന സ്റ്റോക്ക് തീരും വരെ ലഭ്യമാകും.
സ്വാതന്ത്ര്യദിന പ്രത്യേക ഓഫറുകളുമായി വിവോ
10:37 PM Aug 04, 2018 | Deepika.com