കാബൂൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഗാർഡെസ് നഗരത്തിലെ ഷിയാ മോസ്കിലുണ്ടായ ചാവേർ ആക്രമണത്തിൽ കുറഞ്ഞത് 30 പേർ കൊല്ലപ്പെട്ടു. 50 പേർക്കു പരിക്കേറ്റു. മോസ്കിൽ പ്രാർഥനയ്ക്ക് എത്തിയവരുടെയിടയിൽ കടന്നുകൂടിയ രണ്ടു ചാവേറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. മരണസംഖ്യ ഉയർന്നേക്കും.
പാക് അതിർത്തിയോടു ചേർന്നുള്ള പക്തിയാ പ്രവിശ്യയിലാണു ഗാർഡെസ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലും തലസ്ഥാനമായ കാബൂളിലും അടുത്തയിടെ നടന്ന ആക്രമണങ്ങൾക്കു പിന്നിൽ ഐഎസായിരുന്നു. കാബൂളിലെ വിമാനത്താ വളത്തിൽ കഴിഞ്ഞമാസം നടത്തിയ ചാവേർ ആക്രമണത്തിൽ 23 പേർക്കു ജീവഹാനി നേരിട്ടു.
അഫ്ഗാൻ മോസ്കിൽ ചാവേർ ആക്രമണം; 30 മരണം
12:42 AM Aug 04, 2018 | Deepika.com