കറാച്ചി: പാക്കിസ്ഥാനിലെ ഗിൽഗിത് ബാൾട്ടിസ്ഥാനിൽ 12 സ്കൂളുകൾ ഭീകരർ തീയിട്ടു നശിപ്പിച്ചു. ഇതിൽ പകുതിയോളം പെൺപള്ളിക്കൂടങ്ങളാണ്. അക്രമികൾക്കുവേണ്ടി തെരച്ചിൽ ആരംഭിച്ചതായി പോലീസ് സൂപ്രണ്ട് റോയി അജ്മൽ പറഞ്ഞു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും താലിബാനെയാണു സംശയം. മുൻകാലങ്ങളിൽ ഈ മേഖലയിലെ സ്കൂളുകൾക്കു നേരേ താലിബാൻ ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ പത്തുവർഷത്തിനകം ഗോത്രമേഖലയിൽ 1500 സ്കൂളുകൾ ഭീകരർ തകർത്തിട്ടുണ്ട്.
പാക്കിസ്ഥാനിൽ ഭീകരർ 12 സ്കൂളുകൾ കത്തിച്ചു
12:42 AM Aug 04, 2018 | Deepika.com