വിർജിനിയ ഡാം അപകടനിലയിൽ
12:42 AM Aug 04, 2018 | Deepika.com
വാഷിംഗ്ടൺ ഡിസി: വിർജിനിയയിലെ ലിൻജ്ബർഗ് നഗരത്തിലെ കോളജ് ലേക്ക് ഡാം അപകടനിലയിൽ. ഡാം തകരാൻ സാധ്യതയുണ്ടെന്നും വെള്ളപ്പാച്ചിലിൽ ലിൻജ്ബർഗിനു കനത്ത നാശമുണ്ടായേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകി. 124 വീട്ടുകാരോട് ഒഴിഞ്ഞുപോകാൻ അധികൃതർ ആവശ്യപ്പെട്ടു.1930ൽ നിർമിച്ചതാണ് ഈ അണക്കെട്ട്.