കൊച്ചി: മാരുതി സുസുക്കിയുടെ ഈ വർഷത്തെ ഓണം സ്കീം അവതരിപ്പിച്ചു. "തേങ്ങയുടയ്ക്കൂ സമ്മാനം നേടൂ’ എന്ന ഓണം സ്കീമിലൂടെ 60,100 രൂപ വരെയുള്ള ആനുകൂല്യങ്ങളോടൊപ്പം ഉറപ്പായ സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ നിരവധി നേട്ടങ്ങളും ആനുകൂല്യങ്ങളും ഉപയോക്താക്കൾക്കായി കാത്തിരിക്കുകയാണെന്നു മാരുതി സുസുകി വൈസ് പ്രസിഡന്റ് ആനന്ദ് പ്രകാശ് അറിയിച്ചു.
കഴിഞ്ഞ വർഷത്തെ ഓണം സ്കീമിലൂടെ 30,000 ത്തോളം ഉപയൗക്താക്കൾക്കു സമ്മാനങ്ങൾ നല്കി. കഴിഞ്ഞ മൂന്നു മാസം ഉൾപ്പെടുന്ന സാന്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ വില്പനയിൽ 31.5 ശതമാനം വർധന നേടി മാരുതി സുസുകി മറ്റു വാഹനങ്ങളെ പിന്നിലാക്കി. കേരളത്തിൽ വിൽക്കപ്പെടുന്ന മികച്ച പത്തു കാർ മോഡലുകളിൽ ഏഴും മാരുതിയുടെ മോഡലുകളാണെന്ന് ആനന്ദ് പ്രകാശ് അവകാശപ്പെട്ടു. കേരളത്തിലെ മൊത്തത്തിലുള്ള മാർക്കറ്റ് ഷെയർ 60.4 ശതമാനം കുതിക്കാൻ കാരണം ജനങ്ങൾ നല്കുന്ന ഈ പരിഗണന മൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാരുതി സുസുകി ഒാണസമ്മാനങ്ങൾ പ്രഖ്യാപിച്ചു
12:46 AM Jul 23, 2018 | Deepika.com