ടെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനുമായി യുദ്ധത്തിനു മുതിർന്നാൽ അത് മഹായുദ്ധമായിരിക്കുമെന്ന് പ്രസിഡന്റ് ഹസൻ റൂഹാനി മുന്നറിയിപ്പു നല്കി. ഇറാൻ ആണവ കരാറിൽനിന്ന് യുഎസിലെ ട്രംപ് ഭരണകൂടം പിന്മാറിയതിനെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ മോശമായിരിക്കുകയാണ്.
സിംഹത്തിന്റെ വാലിൽപിടിച്ചു ട്രംപ് കളിക്കരുതെന്ന് ടെഹ്റാനിൽ ഒരു ചടങ്ങിൽ റൂഹാനി പറഞ്ഞു. അങ്ങനെ ചെയ്താൽ ഖേദിക്കേണ്ടിവരും. ഇറാനുമായുള്ള യുദ്ധം, യുദ്ധങ്ങളുടെയെല്ലാം മാതാവായിരിക്കും. അതേസമയം, റൂഹാനി അമേരിക്കയുമായി സമാധാനത്തിനു താത്പര്യവും പ്രകടിപ്പിച്ചു.
സിംഹത്തിന്റെ വാലിൽപ്പിടിച്ചു ട്രംപ് കളിക്കരുത്: റൂഹാനി
12:46 AM Jul 23, 2018 | Deepika.com