കേപ്ടൗൺ: സഹപ്രവർത്തകന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തശേഷം തിരിച്ചുവരികയായിരുന്ന 11 ടാക്സി ഡ്രൈവർമാരെ അക്രമികൾ വെടിവച്ചുകൊന്നു. ഇവർ സഞ്ചരിച്ച മിനിബസിനു നേർക്ക് ശനിയാഴ്ചയാണു വെടിവയ്പുണ്ടായത്.
കോളൻസോ, വീനൻ പട്ടണങ്ങൾക്കു മധ്യേയുള്ള സ്ഥലത്തുവച്ചാണ് ആക്രമണം നടന്നതെന്നു പോലീസ് വക്താവ് അറിയിച്ചു. മിനി ബസ് സർവീസ് നടത്തുന്ന സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം.
11 ടാക്സി ഡ്രൈവർമാരെ കൊലപ്പെടുത്തി
12:46 AM Jul 23, 2018 | Deepika.com