തിരുവനന്തപുരം: ടെക്നോപാർക്ക് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ടൂൺസ് മീഡിയ ഗ്രൂപ്പ് മോണ്ടോ യാൻ എന്ന കോമഡി കാർട്ടൂൺ പരന്പരയുടെ ആഗോളവിതരണത്തിനും നിർമാണത്തിനുമായി സഹകരിക്കുന്നു.
5-8 വയസുള്ള കുട്ടികൾക്കുവേണ്ടിയുള്ളതാണ് ഈ പരമ്പര. ഇമിര എന്റർടെയിൻമെന്റുമായി സഹകരിച്ചാണ് പരമ്പര നിർമിക്കുന്നത്. കൂടാതെ ടെലിഗെയിൽ ഓഫ് അയർലൻഡ്, സ്പെയിനിലെ ടെലിവിഷൻ ഡി കാറ്റലൂണിയ (ടിവി 3) എന്നിവരും ഇതുമായി സഹകരിക്കും.
ടൂൺസിന്റെ പുതിയ കാർട്ടൂൺ പരന്പര മോണ്ടോ യാൻ
11:12 PM Jul 21, 2018 | Deepika.com