മിലാൻ: ഫിയറ്റ് ക്രൈസ്ലർ, ഫെരാരി എന്നിവയുടെ ചീഫ് എക്സിക്യൂട്ടീവ് സെർജിയോ മാർക്കിയോണെ (66) അനാരോഗ്യം മൂലം വിരമിക്കുന്നു. നഷ്ടത്തിലുള്ള കാർ കന്പനികളെ ലാഭത്തിലാക്കി പേരെടുത്ത ഇദ്ദേഹം വലതു തോളിൽ ശസ്ത്രക്രിയയെത്തുടർന്നു വിശ്രമത്തിലാണ്. രോഗമെന്തെന്നു പറഞ്ഞിട്ടില്ല.
ഫെരാരി ഡയറക്ടറും ഫിലിപ്പ് മോറിസിന്റെ മുൻ ചെയർമാനുമായ ലൂയി കേരി കമിലേരി ഫെരാരി സിഇഒ ആകും എന്നു സൂചനയുണ്ട്. ഫിയറ്റ് ക്രൈസ്ലറിന് ചീഫ് ഫിനാൻഷൽ ഓഫീസർ റിച്ചാർഡ് പാമറേയോ യൂറോപ്യൻ മേധാവി ആൽഫ്രഡോ ആൾട്ടാവില്ലയോ ജീപ് ബ്രാൻഡ് തലവൻ മൈക്ക് മാൻലിയോ സിഇഒ ആയേക്കും.
ഇവയുടെ സഹകന്പനിയായ സിഎൻഎച്ച് ഇൻഡസ്ട്രിയലിന്റെ ചെയർമാൻ സ്ഥാനത്തുനിന്നും മാർക്കിയോണെ മാറും. ഫിയറ്റ് ഉടമകളായ ആഗ്നെല്ലി കുടുംബത്തിന്റെ അവകാശി ജോൺ എൽകാമാണ് ഈ കന്പനികളെല്ലാം നിയന്ത്രിക്കുന്ന എക്സോറിന്റെ സാരഥി.
ഫെരാരി, ഫിയറ്റ് മേധാവി വിരമിക്കുന്നു
11:12 PM Jul 21, 2018 | Deepika.com