കൊച്ചി: ലോയിഡ് 4കെ യുഎൽഇഡി ടെലിവിഷൻ ശ്രേണി വിപണിയിലിറക്കി. കൊച്ചിയിൽ നടന്ന ചടങ്ങിൽ ഹാവൽസ് ഇന്ത്യ ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അനിൽ റായ് ഗുപ്ത, ലോയിഡ് സിഇഒ ഷഷി അറോറ, നടൻ മോഹൻലാൽ എന്നിവർ ചേർന്നാണു ലോയിഡ് 4കെ യുഎൽഇഡി ടെലിവിഷൻ ശ്രേണി അവതരിപ്പിച്ചത്. ഇമേജ് ലോകോത്തരമാക്കുന്ന നൂതനമായ യുഎൽഇഡി സാങ്കേതികവിദ്യയാണു ഇതിന്റെ പ്രധാന സവിശേഷത.
അൾട്രാ ഫ്ലൂയിഡ് ലിനക്സ് അധിഷ്ഠിത പ്ലാറ്റ്ഫോം, ഇരുന്നൂറിലധികം ആപ്പുകൾ, ഫാസ്റ്റ് ബൂട്ട് എന്നിവയും പുതിയ ടെലിവിഷന്റെ പ്രത്യേകതയാണ്.
ലോയിഡ് 4കെ യുഎൽഇഡി ടിവി വിപണിയിൽ
11:12 PM Jul 21, 2018 | Deepika.com