ബർലിൻ: വടക്കൻ ജർമനിയിലെ ലൂബക് നഗരത്തിൽ യുവാവു നടത്തിയ കത്തിയാക്രമണത്തിൽ 14 ബസ് യാത്രികർക്കു പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ബസിൽ സഞ്ചരിച്ചിരുന്ന അക്രമി പൊടുന്നനെ കത്തിയെടുത്തു യാത്രക്കാരെ കുത്തുകയായിരുന്നു.
ഡ്രൈവർ ഉടൻ ബസ് നിർത്തി. യാത്രക്കാർ ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തി പിന്നീട് പോലീസിനു കൈമാറി. വൻ പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഭീകരാക്രമണ സാധ്യത ഉൾപ്പെടെ എല്ലാക്കാര്യങ്ങളും അന്വേഷിക്കുന്നുണ്ടെന്നു പോലീസ് അറിയിച്ചു. ഹാംബൂർഗിൽനിന്നു 40 മൈൽ അകലെയാണു ലൂബക് നഗരം.
ജർമനിയിൽ ബസ് യാത്രികർക്ക് അക്രമിയുടെ കുത്തേറ്റു
01:05 AM Jul 21, 2018 | Deepika.com