കൊച്ചി: ജർമൻ വാഹനനിർമാതാക്കളായ ഒൗഡി ക്യു3, ക്യു7 മോഡലുകളുടെ ഡൈസൻ എഡിഷൻ വിപണിയിലിറക്കി. ആഢംബര അനുഭവം ഉയർത്താനായി കൂടുതൽ ഫീച്ചറുകൾ ഇരു മോഡലുകളിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
ക്രിസ്റ്റൽ ക്ലിയർ ടെയിൽ ലാന്പുകൾ, ലെതർ സീറ്റുകൾ തുടങ്ങിയവയാണ് ക്യു3ലെ പ്രത്യേകതയെങ്കിൽ ക്യു7ൽ റിയർ സീറ്റ് എന്റർടെയ്ൻമെന്റ്, ഒൗഡി കൂൾ ബാഗ് എന്നിവയാണ് പുതിയ ഫീച്ചറുകൾ. ഔഡി ക്യു3, ക്യു7 ഡിസൈൻ എഡിഷനുകൾക്ക് യഥാക്രമം 40.76 ലക്ഷം രൂപയും 82.37 ലക്ഷം രൂപയുമാണ് വില.
ഒൗഡി ക്യു3, ക്യു7 ഡിസൈൻ എഡിഷൻ വിപണിയിൽ
01:05 AM Jul 21, 2018 | Deepika.com