ഡോളറിന് 69.05 രൂപ

01:02 AM Jul 20, 2018 | Deepika.com
മും​ബൈ: ഡോ​ള​ർ ഇ​താ​ദ്യ​മാ​യി 69 രൂ​പ​യ്ക്കു മു​ക​ളി​ൽ ക്ലോ​സ് ചെ​യ്തു. നേ​ര​ത്തേ ര​ണ്ടു​ത​വ​ണ വ്യാ​പാ​ര​ത്തി​നി​ട​യി​ൽ 69 ക​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ന്ന​ലെ​യാ​ണ് ക്ലോ​സിം​ഗ് അ​തി​നു മു​ക​ളി​ലാ​യ​ത്. 69.05 രൂ​പ​യി​ൽ ക്ലോ​സ് ചെ​യ്ത​പ്പോ​ൾ ഡോ​ള​റി​ന് ഇ​ന്ന​ലെ ഉ​ണ്ടാ​യ നേ​ട്ടം 43 പൈ​സ. മേ​യ് 29-നു​ശേ​ഷം രൂ​പ​യ്ക്ക് ഒ​രു ദി​വ​സ​മു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ ത​ക​ർ​ച്ച​യാ​ണി​ത്.

മ​റ്റു​ ക​റ​ൻ​സി​ക​ൾ​ക്കെ​തി​രേ ഡോ​ള​ർ ക​രു​ത്തു നേ​ടു​ന്ന​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​ണു രൂ​പ​യു​ടെമേ​ലും നേ​ട്ട​മു​ണ്ടാ​ക്കു​ന്ന​ത്. ഇ​തോ​ടെ 70 രൂ​പ​യ്ക്കു മു​ക​ളി​ലേ​ക്കാ​ണു ഡോ​ള​ർ എ​ന്നു മി​ക്ക​വ​രും വി​ധി​യെ​ഴു​തി. യു​എ​സ് സ​ന്പ​ദ്ഘ​ട​ന ശ​ക്ത​മാ​യാ​ണു മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്നും ഫെ​ഡ​റ​ൽ റി​സ​ർ​വ് ബോ​ർ​ഡ് (ഫെ​ഡ്) ത​ല​വ​ൻ ജെ​റോം പ​വ​ൽ പ്ര​സ്താ​വി​ച്ച​തു ഡോ​ള​റി​നെ സ​ഹാ​യി​ച്ചു.
ഇ​ന്ത്യ​ക്കു ക്രൂ​ഡ് ഓ​യി​ൽ വി​ല​ക്ക​യ​റ്റം മൂ​ലം വ്യാ​പാ​ര ക​മ്മി കൂ​ടു​ന്ന​തു പ്ര​ശ്ന​മാ​കും. അ​ത് വി​ദേ​ശ ഇ​ട​പാ​ടു​ക​ളു​ടെ ബാ​ക്കി പ​ത്ര​മാ​യ ക​റ​ന്‍റ് അ​ക്കൗ​ണ്ടി​ലെ ക​മ്മി ജി​ഡി​പി​യു​ടെ മൂ​ന്നു​ ശ​ത​മാ​ന​ത്തി​ലേ​ക്ക് എ​ത്തി​ക്കു​മെ​ന്നാ​ണ് ആ​ശ​ങ്ക. രാ​ജ്യ​ത്തു വി​ല​ക്ക​യ​റ്റം കൂ​ടു​ന്ന​തും രൂ​പ​യ്ക്കു ക്ഷീ​ണ​മാ​ണ്.