ഡോ. ഷണ്മുഖ സുന്ദരം സ്പൈസസ് ബോർഡ് സെക്രട്ടറി
01:02 AM Jul 20, 2018 | Deepika.com
കൊച്ചി: സ്പൈസസ് ബോർഡ് സെക്രട്ടറിയായി ഡോ. ഷണ്മുഖ സുന്ദരം ചുമതലയേറ്റു. 1997 ബാച്ച് ഉത്തർപ്രദേശ് കേഡർ ഉദ്യോഗസ്ഥനായ ഇദ്ദേഹം ചെന്നൈയിലെ മദ്രാസ് എക്സ്പോർട്ട് പ്രോസസിംഗ് സോണ്‍ പ്രത്യേക സാന്പത്തികമേഖലയുടെ ഡെവലപ്മെന്റ് കമ്മീഷണറായി സേവനമനുഷ്ഠിച്ചു വരവേയാണു നിയമനം. ഉത്തർപ്രദേശിലെ വിവിധ ജില്ലകളിൽ കളക്ടറായിരുന്ന അദ്ദേഹം സംസ്ഥാന ഹൗസിംഗ് ആൻഡ് ഡെവലപ്മെന്റ് കമ്മീഷണറായും ഇൻഡസ്ട്രീസ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.