മുത്തൂറ്റ് കാപ്പിറ്റൽ സർവീസസിന്റെ ലാഭത്തിൽ 237.7 ശതമാനം വർധന
01:02 AM Jul 20, 2018 | Deepika.com
ന്യൂഡൽഹി: മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള രാജ്യത്തെ മുൻനിര ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് കാപ്പിറ്റൽ സർവീസസ് ലിമിറ്റഡ് ഈ സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിലെ തങ്ങളുടെ പ്രവർത്തന ഫലം പുറത്തുവിട്ടു. ഈ വർഷം ജൂൺ 30ന് അവസാനിച്ച പാദത്തിൽ കമ്പനി 20.6 കോടി രൂപയുടെ ലാഭമാണ് കൈവരിച്ചത്.