കൊച്ചി: ധനം ബിസിനസ് എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു. ബിസിനസ് മാൻ ഓഫ് ദി ഇയർ 2017 ആയി വികെസി ഗ്രൂപ്പ് എംഡി വി. നൗഷാദ് തെരഞ്ഞെടുക്കപ്പെട്ടതായി ധനം പബ്ലിക്കേഷൻസ് ചീഫ് എഡിറ്ററും എംഡിയുമായ കുര്യൻ ഏബ്രഹാം പത്രസമ്മേളനത്തിൽ പറഞ്ഞു.
സമഗ്രസംഭാവനയ്ക്കുള്ള അവാർഡിനു ജ്യോതി ലബോറട്ടറീസ് സിഎംഡി എം.പി. രാമചന്ദ്രനും അർഹനായി. ബിസിനസ് പ്രഫഷണൽ അവാർഡിനു കൊച്ചി മെട്രോ റെയിൽ മാനേജിംഗ് ഡയറക്ടർ എ.പി.എം. മുഹമ്മദ് ഹനീഷും എൻആർഐ പ്രഫഷണൽ അവാർഡിന് യുഎഇ എക്സ്ചേഞ്ച് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് പ്രമോദ് മങ്ങാട്ടും ധനം എസ്എംഇ സംരംഭകനുള്ള അവാർഡിനു സ്റ്റാർ പൈപ്സ് ആൻഡ് ഫിറ്റിംഗ്സ് എംഡി ബോബി പോളും ധനം വനിതാ സംരംഭക പുരസ്കാരത്തിന് സുമിക്സ് കിഡ്സ് വെയർ എംഡി ഡോ. കെ.പി. ബീനയും അർഹരായി.
നൗഷാദിനു ബിസിനസ് മാൻ ഒാഫ് ദി ഇയർ അവാർഡ്
01:02 AM Jul 20, 2018 | Deepika.com