റിയാദ്: ലുലു ഗ്രൂപ്പിന്റെ 150 -ാമത് ഹൈപ്പർ മാർക്കറ്റ് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ പ്രവർത്തനമാരംഭിച്ചു. സൗദി ജനറൽ ഇൻവെസ്റ്റ്മെന്റ് അഥോറിറ്റി ഗവർണർ (സാജിയ) ഇബ്രാഹിം അൽ ഒമറാണ് ലുലുവിന്റെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് റിയാദിലെ യാർമുഖിൽ ഉദ്ഘാടനം ചെയ്തത്.
സാജിയ ഡെപ്യൂട്ടി ഗവർണർ ഇബ്രാഹിം അൽ സുവൈൽ, സൗദിയിലെ യുഎഇ സ്ഥാനപതി ശൈഖ് ശഖ്ബൂത്ത് ബിൻ നഹ്യാൻ അൽ നഹ്യാൻ, ഇന്ത്യൻ സ്ഥാനപതി അഹമ്മദ് ജാവെദ്, ലുലു ചെയർമാൻ എം.എ. യൂസഫലി, എക്സിക്യൂട്ടീവ് ഡയറക്ടർ, എം.എ. അഷ്റഫ് അലി, ഡയറക്ടർ എം.എ. സലീം, ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ് എന്നിവർ സംബന്ധിച്ചു.
2.20 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണ് റിയാദിലെ യാർമുഖ് അത്യാഫ് മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ്.
ലുലു ഗ്രൂപ്പിന്റെ 150-ാമത്തെയും സൗദിയിലെ പതിമ്മൂന്നാമത്തെയും ഹൈപ്പർ മാർക്കറ്റാണിത്.
ലുലു ഗ്രൂപ്പിന്റെ 150-ാമത് ഹൈപ്പർ മാർക്കറ്റ് റിയാദിൽ പ്രവർത്തനം ആരംഭിച്ചു
01:41 AM Jul 19, 2018 | Deepika.com