വാഷിംഗ്ടൺ ഡിസി: തായ് ഗുഹയിൽ അകപ്പെട്ട കുട്ടികളെ രക്ഷിച്ച ബ്രിട്ടീഷ് മുങ്ങൽ വിദഗ്ധരിലൊരാളായ വെർനൺ ഉൺസ്വർത്തിനെതിരേ നടത്തിയ ആക്ഷേപാർഹമായ പരാമർശം പിൻവലിച്ച് ടെൽസാ സിഇഒ എലോൺ മസ്ക് മാപ്പു പറഞ്ഞു.
ഉൺസ്വർത്ത് കുട്ടികളെ പീഡിപ്പിക്കുന്നവനാണെന്ന മസ്കിന്റെ പരാമർശം ലോകവ്യാപകമായി പ്രതിഷേധത്തിനിടയാക്കി. മസ്കിനെതിരേ നിയമനടപടികൾക്ക് ഉൺസ്വർത്ത് ഒരുങ്ങി. ടെൽസായുടെ ഒാഹരിവില ഇടിഞ്ഞു.
ഗുഹയിലെ കുട്ടികളെ രക്ഷിക്കാൻ മിനി മുങ്ങിക്കപ്പൽ അയച്ച മസ്കിന്റെ നടപടി വെറും പബ്ളിസിറ്റി സ്റ്റണ്ട് മാത്രമാണെന്നും ഗുഹയ്ക്കുള്ളിൽ അന്‍പതുമീറ്റർ പോലും സഞ്ചരിക്കാൻ മുങ്ങിക്കപ്പലിനാവില്ലെന്നും ഉൺസ്വർത്ത് പറഞ്ഞതാണു മസ്കിനെ പ്രകോപിപ്പിച്ചത്.
മസ്കിനു മതിയായി, മാപ്പു പറഞ്ഞു
11:15 PM Jul 18, 2018 | Deepika.com