ന്യൂയോർക്ക്: ഇന്ത്യയുടെ സാന്പത്തിക (ജിഡിപി) വളർച്ച സംബന്ധിച്ച പ്രവചനം അല്പം കുറച്ച് അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്). ഈ വർഷത്തെ വളർച്ച 7.4 ശതമാനം എന്നത് 7.3 ആയും 2019ലേത് 7.8 എന്നത് 7.5 ശതമാനമായും താഴ്ത്തി. 2017ൽ 6.7 ശതമാനമായിരുന്നു വളർച്ച. ഏപ്രിലിലെ പ്രവചനമാണ് ഇപ്പോൾ തിരുത്തിക്കുറിച്ചത്.ചൈനീസ് വളർച്ച ഇക്കൊല്ലം 6.6 ശതമാനവും 2019ൽ 6.4 ശതമാനവും ആയിരിക്കുമെന്ന് ഐഎംഎഫ് വിലയിരുത്തുന്നു.
ക്രൂഡ് ഓയിൽ വിലക്കയറ്റവും പലിശനിരക്കുവർധനയും ആണ് ഇന്ത്യയുടെ വളർച്ചത്തോതു കുറയ്ക്കാൻ ഐഎംഎഫിനെ പ്രേരിപ്പിച്ചത്. ചൈനീസ് ബാങ്ക് വായ്പകൾ നിയന്ത്രിക്കുന്നതും കയറ്റുമതിരംഗത്തെ വെല്ലുവിളികളും ചൈനീസ് വളർച്ചയെ ബാധിക്കും.
വളർച്ചപ്രതീക്ഷ കുറച്ച് ഐഎംഎഫ്
12:59 AM Jul 18, 2018 | Deepika.com