കൊച്ചി: മുൻനിര സിമന്റ് നിർമാതാക്കളായ ഭാരതിയുടെ പ്രീമിയം ഉത്പന്നമായ അൾട്രാഫാസ്റ്റ് സിമന്റ് കേരള വിപണിയിൽ അവതരിപ്പിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ ഭാരതി സിമന്റ് മാർക്കറ്റിംഗ് ഡയറക്ടർ എം. രവീന്ദർ റെഡ്ഡിയാണ് പുതിയ അൾട്രാഫാസ്റ്റ് സിമന്റ് വിപണിയിലിറക്കിയത്.
റോബോട്ടിക് സാങ്കേതിക വിദ്യയിൽ നിർമിക്കുന്നതിനാൽ അൾട്രാഫാസ്റ്റ് സിമന്റ് നിർമാണ മേഖലയെ കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈടിലും കരുത്തിലും ഗുണമേന്മയിലും മികവുറ്റ ഈ സിമന്റ് കെട്ടിട നിർമാണത്തിനും സിമന്റ് ഇഷ്ടിക നിർമാണത്തിനും അനുയോജ്യമാണ്.
ഭാരതി അൾട്രാഫാസ്റ്റ് സിമന്റ് വിപണിയിൽ
12:59 AM Jul 18, 2018 | Deepika.com