പത്തു ലക്ഷത്തിന്റെ നിറവിൽ ഫോർഡ്
12:59 AM Jul 18, 2018 | Deepika.com
മുംബൈ: പത്തു ലക്ഷം വാഹനങ്ങൾ ഇന്ത്യൻ നിരത്തിലെത്തിച്ച് ഫോര്‍ഡ് ഇന്ത്യ. ഡല്‍ഹി സ്വദേശിയായ നിഖില്‍ കക്കാറാണ് ഫോര്‍ഡ് ഇന്ത്യയുടെ ഉപയോക്താക്കളുടെ എണ്ണം പത്തു ലക്ഷമാക്കിയത്. ഇന്ത്യയിലെ ആദ്യ കോംപാക്ട് യൂട്ടിലിറ്റി വാഹനമായ ഫോര്‍ഡ് ഫ്രീസ്റ്റൈൽ ആണ് നിഖില്‍ സ്വന്തമാക്കിയത്. ഫോര്‍ഡ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും പ്രസിഡന്റുമായ അനുരാഗ് മെഹ്രോത്ര വാഹനം കൈമാറി.