കറാച്ചി: ബലൂചിസ്ഥാനിലെ മസ്തൂംഗ് മേഖലയിൽ തെരഞ്ഞെടുപ്പു റാലിയെ ലക്ഷ്യമിട്ടു വെള്ളിയാഴ്ച ചാവേർ ഭടൻ നടത്തിയ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 149 ആയി.
ബലൂചിസ്ഥാൻ അവാമി പാർട്ടി(ബിഎപി) നേതാവും സ്ഥാനാർഥിയുമായ സിറാജ് റൈസാനിയും സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. പരിക്കേറ്റ 186 പേരിൽ പലരുടെയും നില ഗുരുതരമാണെന്ന് അധികൃതർ പറഞ്ഞു. ഈ മാസം 25നാണ് പാക്കിസ്ഥാനിൽ പൊതു തെരഞ്ഞെടുപ്പ്.
ബലൂചിസ്ഥാനിലെ ചാവേർ ആക്രമണം: മരണം 149 ആയി
12:33 AM Jul 17, 2018 | Deepika.com