ചൈനീസ് വളർച്ച അല്പം കുറഞ്ഞു

12:33 AM Jul 17, 2018 | Deepika.com
ബെ​​​യ്ജിം​​​ഗ്: ജൂ​​​ണി​​​ല​​​വ​​​സാ​​​നി​​​ച്ച ത്രൈ​​​മാ​​​സ​​​ത്തി​​​ൽ ചൈ​​​നീ​​​സ് സാ​​​ന്പ​​​ത്തി​​​ക​​വ​​​ള​​​ർ​​​ച്ച നേ​​​രി​​​യ തോ​​​തി​​​ൽ കു​​​റ​​​ഞ്ഞു. ഏ​​​പ്രി​​​ൽ -ജൂ​​​ൺ ജി​​​ഡി​​​പി (മൊ​​​ത്ത ആ​​​ഭ്യ​​​ന്ത​​​രം ഉ​​​ത്പാ​​​ദ​​​നം) വ​​​ള​​​ർ​​​ച്ച 6.7 ശ​​​ത​​​മാ​​​ന​​​മാ​​​ണ്. ജ​​​നു​​​വ​​​രി - മാ​​​ർ​​​ച്ചി​​​ൽ 6.8 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ന്ന​​​താ​​​ണ്.അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യു​​​ള്ള വ്യാ​​​പാ​​​ര​​യു​​​ദ്ധം അ​​​ടു​​​ത്ത ത്രൈ​​​മാ​​​സ​​​ത്തി​​​ലും വ​​​ള​​​ർ​​​ച്ച​​​യെ ബാ​​​ധി​​​ക്കു​​​മെ​​​ന്നു നി​​​രീ​​​ക്ഷ​​​ക​​​ർ ക​​​രു​​​തു​​​ന്നു.

ചൈ​​​ന​​​യി​​​ൽ​​​നി​​​ന്ന് അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു​​​ള്ള ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ൽ പ​​​കു​​​തി​​​യോ​​​ളം സാ​​​ധ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഇ​​​തി​​​ന​​​കം അ​​​മേ​​​രി​​​ക്ക പി​​​ഴ​​​ച്ചു​​​ങ്കം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​ക്ക​​​ഴി​​​ഞ്ഞു. ബാ​​​ക്കി​​​ക്കും പി​​​ഴ​​​ച്ചു​​​ങ്കം ചു​​​മ​​​ത്തു​​​മെ​​​ന്നാ​​​ണു യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡൊ​​​ണ​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ ഭീ​​​ഷ​​​ണി. സ്വാ​​​ഭാ​​​വി​​​ക​​​മാ​​​യും ഇ​​​തു ക​​​യ​​​റ്റു​​​മ​​​തി കു​​​റ​​​യ്ക്കും. സാ​​​ന്പ​​​ത്തി​​​ക വ​​​ള​​​ർ​​​ച്ച​​​യും കു​​​റ​​​യും.

ഇ​​​ക്കൊ​​​ല്ലം ഇ​​​തു​​​വ​​​രെ ചൈ​​​നീ​​​സ് വ​​​ള​​​ർ​​​ച്ച ചൈ​​​ന മു​​​ൻ​​​പേ ക​​​ണ​​​ക്കു​​​കൂ​​​ട്ടി​​​യ വി​​​ധ​​​മാ​​​ണ്. 6.5 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യാ​​​ണ് ഈ ​​​വ​​​ർ​​​ഷ​​​ത്തെ പ്ര​​​തീ​​​ക്ഷ. ര​​​ണ്ടു ത്രൈ​​​മാ​​​സ​​​ത്തി​​​ലും അ​​​തി​​​നു മു​​​ക​​​ളി​​​ൽ വ​​​ള​​​ർ​​​ന്നു.ചൈ​​​നീ​​​സ് ക​​​റ​​​ൻ​​​സി യു​​​വാ​​​ൻ ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ കാ​​​ര്യ​​​മാ​​​യ മാ​​​റ്റം കാ​​​ണി​​​ച്ചി​​​ല്ല. ഒ​​​രു ഡോ​​​ള​​​റി​​​ന് 6.685 യു​​​വാ​​​നാ​​​ണ് ഇ​​​ന്ന​​​ല​​​ത്തെ നി​​​ര​​​ക്ക്.