കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അവരുടെ കേരളത്തിലെ 975 അർധനഗര-ഗ്രാമീണ ശാഖകളിൽ നാളെ കിസാൻ മേള സംഘടിപ്പിക്കും. കർഷകരായ ഇടപാടുകാരുമായുള്ള ബന്ധം മെച്ചപ്പെടുത്താനും അവരുടെ പ്രശ്നങ്ങളും പരാതികളും പരിഹരിക്കാനുമാണ് കിസാൻ മേള.
കിസാൻ ക്രെഡിറ്റ് കാർഡുള്ള (കെസിസി) കർഷകർക്ക് അവരുടെ ക്രെഡിറ്റ് പരിധിയിൽ 10 ശതമാനം വർധനയും കിസാൻ മേളയുടെ ഭാഗമായി ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
എസ്ബിഐ കിസാൻ മേള
12:33 AM Jul 17, 2018 | Deepika.com