പോർട്ട് ഓ പ്രിൻസ്: ഡീസലിന്റെ വില 47ശതമാനവും പെട്രോൾവില 38ശതമാനവും വർധിപ്പിക്കാനുള്ള നിർദേശത്തെത്തുടർന്നു പൊട്ടിപ്പുറപ്പെട്ട ലഹള ഹെയ്തി പ്രധാനമന്ത്രിയുടെ കസേര തെറിപ്പിച്ചു. ഐഎംഎഫിന്റെ നിർദേശപ്രകാരമാണ് വിലവർധിപ്പിക്കാൻ നിശ്ചയിച്ചത്. സമരം ശക്തമായതിനെത്തുടർന്നു വിലവർധന നിർദേശം മരവിപ്പിച്ചു.
പാർലമെന്റിൽ പ്രതിപക്ഷം അവിശ്വാസം അവതരിപ്പിക്കാൻ തീരുമാനിച്ചതിനെത്തുടർന്ന് പ്രധാനമന്ത്രി ജാക് ഗൈ ലാഫോണ്ടന്റ് രാജിവയ്ക്കുകയായിരുന്നു. രാജി സ്വീകരിച്ചതായി പ്രസിഡന്റ് മോയിസ് ട്വിറ്ററിൽ അറിയിച്ചു. കരീബിയൻ രാജ്യമായ ഹെയ്തിയിലെ ജനങ്ങളിൽ അറുപതു ശതമാനം പേരുടെയും പ്രതിദിന വരുമാനം രണ്ടു ഡോളറിൽത്താഴെയാണ്.
ഇന്ധന വില വർധന: ഹെയ്തി പ്രധാനമന്ത്രി രാജിവച്ചു
01:31 AM Jul 16, 2018 | Deepika.com