ഏഷ്യയിലെ ധനികരുടെ പട്ടിക: ജാക് മായെ പിന്തള്ളി അംബാനി ഒന്നാമൻ

01:31 AM Jul 16, 2018 | Deepika.com
ന്യൂ​ഡ​ൽ​ഹി: ആ​ലി​ബാ​ബ ഗ്രൂ​പ്പി​ന്‍റെ ജാ​ക്ക് മാ​യെ പി​ന്ത​ള്ളി ഏ​ഷ്യ​യി​ലെ ധ​നി​ക​രി​ൽ റി​ല​യ​ൻ​സ് ഇ​ന്‍ഡ​സ്ട്രീ​സ് മേ​ധാ​വി മു​കേ​ഷ് അം​ബാ​നി ഒ​ന്നാ​മ​ത്. വെ​ള്ളി​യാ​ഴ്ച ഓ​ഹ​രി​വി​പ​ണി​യി​ൽ ആ​ർ​ഐ​എ​ലി​ന്‍റെ വി​പ​ണി​മൂ​ല്യം 1.6 ശ​ത​മാ​നം​കൂ​ടി ഉ​യ​ർ​ന്ന​തോ​ടെ അം​ബാ​നി​യു​ടെ ആ​സ്തി 4,430 കോ​ടി ഡോ​ള​റാ​യി. അ​മേ​രി​ക്ക​ൻ ക​മ്പോ​ള​ങ്ങ​ളി​ൽ വ്യാ​ഴാ​ഴ്ച വ്യാ​പാ​രം അ​വ​സാ​നി​ച്ച​പ്പോ​ൾ ജാ​ക്ക് മാ​യു​ടെ ആ​സ്തി 4400 കോ​ടി ഡോ​ള​റും. ആ​ലി​ബാ​ബ ലി​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത് അ​മേ​രി​ക്ക​യി​ലാ​ണ്. 2018ൽ ​അം​ബാ​നി​യു​ടെ ആ​സ്തി​യി​ൽ 400 കോ​ടി ഡോ​ള​റി​ന്‍റെ വ​ർ​ധ​ന ഉ​ണ്ടാ​യി​ട്ടു​ണ്ട്.

ബ്ലൂം​ബെ​ർ​ഗ് ശ​ത​കോ​ടീ​ശ്വ​ര സൂ​ചി​ക​യി​ൽ ലോ​ക​ധ​നി​ക​രി​ൽ ഏ​ഴാ​മ​താ​ണ് അം​ബാ​നി കു​ടും​ബം. മു​കേ​ഷി​ന്‍റെ​യും അ​നി​ലി​ന്‍റെ​യും പി​താ​വ് ധീ​രു​ഭാ​യ് അം​ബാ​നി 1957ൽ ​സ്ഥാ​പി​ച്ച​താ​ണ് റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ്. 2002ൽ ​ധീ​രു​ഭാ​യ് അം​ബാ​നി​യു​ടെ മ​ര​ണ​ത്തി​നു​ശേ​ഷം കു​ടും​ബ​സ്വ​ത്തു​ക്ക​ൾ മു​കേ​ഷും അ​നി​ലും വീ​തി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.