വാഷിംഗ്ടൺ ഡിസി: അനധികൃത കുടിയേറ്റക്കാരുടെ കുട്ടികളുടെ സംരക്ഷണം അമേരിക്കയിൽ ശതകോടി ഡോളറിന്റെ ബിസിനസ്. ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസ(എച്ച്എച്ച്എസ്)സുമായി കരാറിൽ ഏർപ്പെട്ടിട്ടുള്ളവർ നടത്തുന്ന ഷെൽട്ടറുകളെയും ശിശുസംരക്ഷണ സമിതികളെയും ഒക്കെയാണ് കുട്ടികളുടെ സംരക്ഷണം ഏല്‍പ്പിക്കുന്നത്.
ഇത്തരം സംഘടനകൾക്ക് എച്ച്എച്ച്എസ് നല്കുന്ന ഗ്രാന്റ് 2017ൽ 95.8 കോടി ഡോളർ ആയിരുന്നു. 2007ലെ 7.45 കോടി ഡോളറിൽനിന്നാണ് ഈ ഉയർച്ച.
അനധികൃതമായി യുഎസിൽ കുടിയേറാൻ ശ്രമിക്കുന്നവരുടെ കുട്ടികളെയാണ് പ്രത്യേക സംരക്ഷണ കേന്ദ്രത്തിലാക്കുന്നത്. ഏതാനും മാസം മുതൽ 17 വരെ വയസു പ്രായമുള്ളവരെ ഇങ്ങനെ സംരക്ഷിക്കുന്നു.
15 സംസ്ഥാനങ്ങളിലായി 90 സംരക്ഷണ കേന്ദ്രങ്ങളാണു പ്രവർത്തിക്കുന്നത്. എല്ലാത്തിലുംകൂടി 11,800 കുട്ടികളെ സംരക്ഷിക്കുന്നുണ്ട്. എച്ച്എച്ച്എസിന്റെ നിർദേശപ്രകാരം 20,000 വരെ കുട്ടികളെ സംരക്ഷിക്കാനുള്ള സൗകര്യം ഒരുക്കിവരുകയാണ്.
കുടിയേറ്റക്കാരുടെ കുട്ടികളുടെ സംരക്ഷണം ശതകോടി ബിസിനസ്
12:41 AM Jul 14, 2018 | Deepika.com