ലണ്ടൻ: ബ്രിട്ടൻ സന്ദർശിക്കാനെത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ വ്യത്യസ്ത പ്രതിഷേധം. ട്രംപിന്റെ ഡയപ്പർ ധരിച്ച ശിശുരൂപത്തിലുള്ള ബലൂൺ പാർലമെന്റിനു സമീപം പറത്തിയാണ് ബ്രിട്ടീഷുകാർ പ്രതിഷേധിച്ചത്.
പ്രതിഷേധക്കാരെ സഹിക്കാൻ പറ്റാതായാൽ ലണ്ടൻ സന്ദർശനം ഒഴിവാക്കുമെന്ന് ട്രംപ് പറഞ്ഞു. എന്നെ സ്വീകരിക്കാൻ താത്പര്യമില്ലെന്നാണ് ബലൂൺ പറത്തി അവർ വ്യക്തമാക്കിയത്.
ബ്രിട്ടനിലുടനീളം ട്രംപിനെതിരേ പ്രതിഷേധം നടക്കുന്നുണ്ട്. ലണ്ടനിൽ മാത്രം ഒരു ലക്ഷത്തോളം പേർ പ്രതിഷേധത്തിൽ പങ്കെടുത്തു.ഇന്നു കൂടുതൽ സ്ഥലങ്ങളിൽ പ്രതിഷേധപ്രകടനം അരങ്ങേറും.
ബലൂൺ പറത്തി പ്രതിഷേധം
12:13 AM Jul 14, 2018 | Deepika.com