ബാങ്കോക്ക്: ഒരു മണിക്കൂർ നേരത്തെ ഉല്ലാസത്തിനാണ് വൈൽഡ് ബോർ ഫുട്ബോൾ സംഘവും കോച്ചും തായ്ലൻഡിലെ തം ലുവാംഗ് ഗുഹയിൽ കയറിയത്. പക്ഷേ ആ ഒരു മണിക്കൂർ മതിയായിരുന്നു ഗുഹയിൽ കുടുങ്ങാൻ. ഗുഹയിൽനിന്നു രക്ഷപ്പെടുത്തിയ ടൈറ്റൻ എന്ന ബാലന്റെ പിതാവ് തനാവുത് ആണ് ഇക്കാര്യം പങ്കുവച്ചത്.
ജൂൺ 23ന് ഫുട്ബോൾ പരിശീലനം കഴിഞ്ഞു മടങ്ങിയ സംഘം കുറച്ചുസമയം ചെലവഴിക്കാനായി ഗുഹയിൽ കയറുകയായിരുന്നു. അപ്പോഴേക്കും പുറത്തു ശക്തമായി മഴ പെയ്തു. ഗുഹാകവാടം വെള്ളത്തിൽമുങ്ങി. സുരക്ഷിതസ്ഥാനം തേടി കുട്ടികളുമായി കോച്ച് ഉള്ളിലേക്കു പോയി.
കോച്ച് അക്കെയാണ് കുട്ടികൾ ജീവനോടെയിരിക്കാൻ കാരണമെന്നു തനാവുത് പറഞ്ഞു.
കുട്ടികൾ ഗുഹയിൽ കയറിയത് ഒരു മണിക്കൂർ ഉല്ലാസത്തിന്
12:13 AM Jul 14, 2018 | Deepika.com