ബാങ്കോക്ക്: തായ്ലൻഡിലെ ഗുഹയിൽ കുടുങ്ങിയ കുട്ടികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിൽ ജീവൻ ബലി നൽകിയ മുൻ തായ് നാവികസേനാംഗം സമാൻ ഗുണാന്റെ ഓർമയിൽ വിതുന്പി അദ്ദേഹത്തിന്റെ ഭാര്യ വാലീപൊവാൻ. “ഞാൻ അങ്ങയെ ഏറെ സ്നേഹിക്കുന്നു.
എന്റെ ഹൃദയത്തെപ്പോലെ സ്നേഹിക്കുന്നു. ”- ഇൻസ്റ്റഗ്രമിൽ സമാന്റെ ചിത്രത്തിനൊപ്പം വാലിപൊവാൻ എഴുതി. ഗുഹയിൽനിന്നു രക്ഷപ്പെട്ട കുട്ടികൾക്ക് സമാന്റെ മരണത്തിൽ കുറ്റബോധം തോന്നരുതെന്നും അവർ കൂട്ടിച്ചേർത്തു.
വാലിപൊവാനോടു സഹതാപം പ്രകടിപ്പിച്ച് ലോകമെന്പാടുമുള്ള ആളുകൾ സോഷ്യൽ മീഡിയയിൽ സന്ദേശങ്ങൾ പോസ്റ്റ് ചെയ്തു.
തം ലുവാംഗ് ഗുഹ സ്ഥിതിചെയ്യുന്ന ചിയാംഗ് റായ് പ്രവിശ്യയിൽ സമാന്റെ പ്രതിമ സ്ഥാപിക്കുമെന്ന് ഒരു കലാകാരൻ അറിയിച്ചു. ഗുഹയ്ക്കുള്ളിലെ രക്ഷാപ്രവർത്തനത്തിനിടെ പ്രാണവായു ലഭിക്കാതെ ജൂലൈ ആറിനാണ് സമാൻ മരിച്ചത്.
സമാന്റെ ഓർമയിൽ വിതുന്പി വാലീപൊവാൻ
12:48 AM Jul 13, 2018 | Deepika.com