മുംബൈ: 2018 ഓട്ടോ എക്സ്പോയിൽ ടാറ്റാ മോട്ടോഴ്സിന്റെ പവലിയനിൽ ഏറ്റവും ശ്രദ്ധയാകർഷിച്ച മോഡലായിരുന്നു എച്ച്5എക്സ് എസ്യുവി കൺസപ്റ്റ്. എച്ച്5എക്സ് എന്നല്ല ഹാരിയർ എന്നാണ് ഈ മോഡലിന്റെ പേര് എന്ന് കമ്പനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഇതിനു പിന്നാലെ ഇന്നലെ മുതൽ പുതിയ വാഹനം ബുക്ക് ചെയ്യാനുള്ള വെബ്സൈറ്റും തുറന്നു.
2019ലെ ആദ്യ ത്രൈമാസത്തിൽ ഹാരിയർ വിപണിയിലെത്തുമെന്നാണ് ടാറ്റാ മോട്ടോഴ്സിന്റെ പ്രഖ്യാപനം. ടാറ്റയുടെ ഓൾ ന്യൂ ഒമേഗാ (ഒപ്റ്റിമൽ മോഡുലാർ എഫിഷന്റ് ഗ്ലോബൽ അഡ്വാൻഡ്സ് ആർക്കിടെക്ചർ) പ്ലാറ്റ്ഫോമാണ് വാഹനത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ജാഗ്വാർ ലാൻഡ് റോവറിന്റെ എൻട്രി ലെവൽ എസ്യുവികളായ ലാൻഡ് റോവർ ഡിസ്കവറി സ്പോർട്, ജാഗ്വാർ ഇ പേസ് എന്നിവയിൽ ഉപയോഗിച്ചിരിക്കുന്ന പ്ലാറ്റ്ഫോമിന്റെ പരിഷ്കരിച്ച പതിപ്പാണ് ഒമേഗ.
ടാറ്റയുടെ കാറുകളിൽ ഇതുവരെ കാണാത്ത വിധത്തിലുള്ള രൂപമാണ് പുതിയ ഹാരിയറിന് എന്നതാണ് പ്രധാന ആകർഷണം. ഫിയറ്റ് ക്രിസ്ലർ മോട്ടോമൊബൈൽസിന്റെ മൾട്ടിജെറ്റ് II എൻജിനാണ് ഹാരിയറിന് കരുത്തേകുക. വിശദവിവരങ്ങൾക്ക്: Harrier.TataMotors.com
ടാറ്റാ ഹാരിയർ എസ്യുവി അടുത്ത വർഷം
11:39 PM Jul 12, 2018 | Deepika.com