കൊച്ചി: കടലിലെ അദ്ഭുതക്കാഴ്ചകളുമായി ഓഷ്യാനസ് അണ്ടർവാട്ടർ എക്സ്പോ ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 20 വരെ കൊല്ലം ആശ്രമം മൈതാനിയിൽ നടക്കും. 6.5 കോടി രൂപ ചെലവിൽ 150 അടി നീളത്തിൽ നീൽ എന്റർടൈൻമെന്റ്സ് നിർമിച്ച ഇന്ത്യയിലെ ആദ്യ മൊബൈൽ ടണൽ അക്വേറിയത്തിന്റെ ആദ്യ പ്രദർശനമാണ് കൊല്ലത്ത് സംഘടിപ്പിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടർ നിമിൽ കെക അറിയിച്ചു.
കടലിന്റെ അടിത്തട്ടിലെ വിവിധയിനം മത്സ്യങ്ങളും സസ്യങ്ങളും മറ്റു ജീവജാലങ്ങളും അടങ്ങുന്ന വിസ്മയലോകം ജിഐ സ്ട്രെക്ചറിൽ അക്രിലിക് ഗ്ലാസുകൊണ്ട് നിർമിച്ച തുരങ്കത്തിലാണ് പുനരാവിഷ്കരിച്ചിരിക്കുന്നത്. പ്രദർശനനഗരിയിലെ സ്റ്റാളുകളുടെ ബുക്കിംഗ് ആരംഭിച്ചതായി സംഘാടകർ അറിയിച്ചു. വിശദവിവരങ്ങൾക്ക്: 9847431806.
ഓഷ്യാനസ് അണ്ടർവാട്ടർ എക്സ്പോ ഓഗസ്റ്റ് 22 മുതൽ കൊല്ലത്ത്
11:39 PM Jul 12, 2018 | Deepika.com