ആമസോണ്‍ പ്രൈം ഡേ 16 മുതൽ
11:39 PM Jul 12, 2018 | Deepika.com
കൊച്ചി: വൻ ആനുകൂല്യങ്ങളുമായി 36 മണിക്കൂർ നീണ്ടുനിൽക്കുന്ന ആമസോണ്‍ പ്രൈം ഡേ 2018 വില്പന തിങ്കളാഴ്ച 12ന് ആരംഭിക്കും. ചൊവ്വാഴ്ച രാത്രി 12 വരെ ഉപയോക്താക്കൾക്ക് വിലക്കുറവിൽ ഉത്പന്നങ്ങൾ സ്വന്തമാക്കാനാകും. ആമസോണ്‍ പ്രൈം അംഗങ്ങൾക്കായിരിക്കും മുൻഗണന. ആമസോണ്‍ പ്രൈം ഡേ ഓഫറുകൾ, ഉത്പന്നങ്ങൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് amazon.in/ primeday.