ബാറ്ററിക്കു കരുത്തേറിയ സ്മാർട്ഫോണുകളുമായി മോട്ടറോള
11:53 PM Jul 11, 2018 | Deepika.com
ന്യൂഡൽഹി: കൂടുതൽ പ്രവർത്തന സമയം നൽകുന്ന സ്മാർട്ഫോണുകളുമായി മോട്ടോറോള. മോട്ടോ ഇ5 പ്ലസ്, മോട്ടോ ഇ5 എന്നീ മോഡലുകളിണ് അതിശക്തമായ ബാറ്ററിയുള്ളത്. മോട്ടോ ഇ5 പ്ലസിന് 5000 എംഎഎച്ച് ബാറ്ററിയാണുള്ളത്. 4000 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയാണ് മോട്ടോ ഇ5നുള്ളത്. 18 മണിക്കൂർ വീഡിയോ പ്ലേബാക്ക്, 20 മണിക്കൂർ നെറ്റ് ഉപയോഗം തുടങ്ങിയവ ഇ5 പ്ലസ് ഫോണിലൂടെ സാധ്യമാണെന്ന് കന്പനി അറിയിച്ചു.