ജോൺസൺ മാത്യുവിന് മാനേജർ ഓഫ് ദി ഇയർ അവാർഡ്
11:53 PM Jul 11, 2018 | Deepika.com
കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷൻ നല്കുന്ന മാനേജർ ഓഫ് ദി ഇയർ 2018 അവാർഡ് പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ വൈസ് പ്രസിഡന്റ് എച്ച്.ആർ. ജോൺസൺ മാത്യുവിന്. പ്രശസ്തിപത്രവും ട്രോഫിയും കാഷ് അവാർഡും അടങ്ങുന്നതാണ് പുരസ്കാരം.ഹോട്ടൽ ലെ മെരീഡിയനിൽ നടന്ന കെഎംഎ അവാർഡ്സ് നൈറ്റി കേരള ചീഫ് സെക്രട്ടറി ടോം ജോസ് അവാർഡ് സമ്മാനിച്ചു. ഇന്ത്യൻ അലൂമിനിയം കന്പനി ലിമിറ്റഡ്, ടാറ്റാ ടെലികോം ലിമിറ്റഡ്, സോഫ്റ്റ് സിസ്റ്റംസ് ലിമിറ്റഡ് എന്നീ കന്പനികളിലും ജോൺസൺ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.