മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഐടി സർവീസസ് കന്പനിയായ ടാറ്റാ കൺസൾട്ടൻസി സർവീസസി(ടിസിഎസ്)നു പ്രതീക്ഷയിലും മികച്ച ത്രൈമാസ ഫലം. ഏപ്രിൽ-ജൂൺ ത്രൈമാസത്തിൽ അറ്റാദായം 23.4 ശതമാനം വർധിച്ചു. 5945 കോടി രൂപയിൽനിന്ന് 7340 കോടി രൂപയിലേക്കാണു വർധന. നിരീക്ഷകരുടെ പ്രതീക്ഷ 6983 കോടി രൂപയായിരുന്നു. മൂന്നു മാസത്തെ വിറ്റുവരവ് 34,261 കോടി രൂപയാണ്. വർധന 15.8 ശതമാനം.
ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിനു നാലു രൂപ വച്ച് ഇടക്കാല ലാഭവീതവും പ്രഖ്യാപിച്ചു. കന്പനി മാനേജിംഗ് ഡയറക്ടർ രാജേഷ് ഗോപിനാഥനാണു ത്രൈമാസ ഫലങ്ങൾ അറിയിച്ചത്.
ടിസിഎസിനു പ്രതീക്ഷയിലും മികച്ച ഫലം
11:27 PM Jul 10, 2018 | Deepika.com