ലണ്ടൻ: ഗോൾഡൻ മാൻ ബുക്കർ പുരസ്കാരത്തിന് മൈക്കൽ ഒൺഡാറ്റ്ജേയുടെ ദി ഇംഗ്ളീഷ് പേഷന്റ് എന്ന നോവൽ അർഹമായി. ഞായറാഴ്ച ലണ്ടനിലെ റോയൽ ഫെസ്റ്റിവൽ ഹാളിൽ ബുക്കർ സമ്മാനത്തിന്റെ അന്‍പതാം വാർഷികം പ്രമാണിച്ചാണ് പ്രഖ്യാപനം നടത്തിയത്.
മുൻകാലത്ത് ബുക്കർ നേടിയ 51 പേരിൽനിന്നാണ് വോട്ടെടുപ്പിലൂടെ പുരസ്കാര ജേതാവിനെ നിശ്ചയിച്ചത്. 1992ൽ ഈ പുസ്തകം ബുക്കർ നേടിയിരുന്നു. 1969ൽ ഇംഗ്ളീഷ് പേഷന്റിനെ അവലംബിച്ച് ആന്റണി മിംഗല്ലാ തയാറാക്കിയ സിനിമ ഓസ്കർ പുരസ്കാരത്തിനും അർഹമായി.
ദി ഇംഗ്ളീഷ് പേഷന്റിനു ഗോൾഡൻ ബുക്കർ
12:49 AM Jul 10, 2018 | Deepika.com