ക്വാലാലംപുർ: തീവ്രവാദ പ്രവർത്തനങ്ങൾക്കും മതവിദ്വേഷ പ്രസ്താവനകൾ നടത്തിയതിനും ഇന്ത്യ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുന്ന സാക്കിർ നായിക് മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തി.
സാക്കിർ മലേഷ്യയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാത്തിടത്തോളം ഇന്ത്യക്കു കൈമാറില്ലെന്നു പ്രധാനമന്ത്രി മഹാതിർ പറഞ്ഞതിനു പിന്നാലെയായിരുന്നു കൂടിക്കാഴ്ച. ഇതിന്റെ ചിത്രം സാക്കിറിന്റെ അനുയായികൾ പുറത്തുവിട്ടു.
സാക്കിർ നായിക് മലേഷ്യൻ പ്രധാനമന്ത്രിയെ കണ്ടു
12:39 AM Jul 09, 2018 | Deepika.com