ടിബറ്റിൽ കുടുങ്ങിയ തീർഥാടകരെ നേപ്പാൾഗഞ്ചിലെത്തിച്ചു
01:12 AM Jul 08, 2018 | Deepika.com
കാഠ്മണ്ഡു: കൈലാസ്-മാനസസരോവർ തീർഥയാത്ര കഴിഞ്ഞു മടങ്ങിയപ്പോൾ പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ടിബറ്റിൽ കുടുങ്ങിയ 1,430 പേരെ സുരക്ഷിതമായി ഇന്ത്യയുടെ അതിർത്തിഗ്രാമമായ നേപ്പാൾഗഞ്ചിലെത്തിച്ചതായി ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു. വിമാനമാർഗമാണ് ഇവരെ രക്ഷപ്പെടുത്തിയത്. മഴ ശക്തമായതിനാൽ പടിഞ്ഞാറൻ നേപ്പാളിലേക്കുള്ള ഗതാഗതം പൂർണമായും നിരോധിച്ചിട്ടുണ്ട്.