ന്യൂഡൽഹി: വാട്സാപ്പിലൂടെയുള്ള വ്യാജപ്രചാരണം തടയാൻ ഫീച്ചർ ഒരുങ്ങുന്നു. സസ്പീഷ്യസ് ലിങ്ക് ഡിറ്റക്ടിംഗ് ഫീച്ചർ എന്ന സംവിധാനമാണ് വാട്സ് ആപ് പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ബീറ്റാവേർഷനിൽ നടന്നുകൊണ്ടിരിക്കുന്ന ഫീച്ചറിന്റെ പരീക്ഷണം സംബന്ധിച്ച ചിത്രങ്ങൾ വാബീറ്റൽ ഇൻഫോ പുറത്തുവിട്ടു. വാട്ട്സ് ആപ്പിലൂടെ ലഭിക്കുന്ന വാർത്താലിങ്കിന്റെ സംഗ്രഹം വ്യാജമാണെങ്കിൽ അക്കാര്യത്തേക്കുറിച്ചു യൂസറിനു സൂചന നൽകുന്ന തരത്തിലാണ് ഫീച്ചറിന്റെ പ്രവർത്തനം.
എന്നാൽ, എന്നുമുതൽ പുതിയ ഫീച്ചർ ലഭ്യമാകുമെന്നത് അറിയിച്ചിട്ടില്ല. വാട്സ് ആപ്പിലൂടെയുള്ള വ്യജപ്രചാരണങ്ങളെത്തുടർന്ന് ജനക്കൂട്ടം നിരപരാധികളെ കൈയേറ്റം ചെയ്യുന്ന സംഭവങ്ങൾ അടുത്തിടെയായി ഏറിവരികയാണ്. ഇതേത്തുടർന്ന് വ്യാജപ്രചാരണം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്നു കേന്ദ്രസർക്കാർ വാട്സ് ആപ്പിനോട് ആവശ്യപ്പെട്ടിരുന്നു.
വ്യാജപ്രചാരണങ്ങളെത്തുടർന്ന് ഇതുവരെ ഇന്ത്യയിൽ 27 പേരെ ജനക്കൂട്ടം കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഫേസ്ബുക്കും വ്യാജവാർത്തകൾ തടയാനുള്ള സംവിധാനം അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്.ഒരുങ്ങുന്നു
വ്യാജപ്രചാരണം തടയാൻ വാട്സ് ആപ്പിൽ ഫീച്ചർ
01:12 AM Jul 08, 2018 | Deepika.com