ഫേ​സ്ബു​ക്ക് മേ​ധാ​വി മൂ​ന്നാ​മ​ത്തെ അ​തി​സ​ന്പ​ന്ന​ൻ

01:12 AM Jul 08, 2018 | Deepika.com
ന്യൂ​യോ​ർ​ക്ക്: ഫേ​സ്ബു​ക്ക് സ​ഹ​സ്ഥാ​പ​ക​ൻ മാ​ർ​ക്ക് സു​ക്ക​ർ​ബ​ർ​ഗ് ലോ​ക​ത്തി​ലെ മൂ​ന്നാ​മ​ത്തെ സ​ന്പ​ന്ന​നാ​യി. വെ​ള്ളി​യാ​ഴ്ച ഫേ​സ്ബു​ക്ക് ഓ​ഹ​രി​ക​ൾ​ക്കു 2.4 ശ​ത​മാ​നം വി​ല കൂ​ടി​യ​തോ​ടെ​യാ​ണി​ത്. നി​ക്ഷേ​പ വി​ദ​ഗ്ധ​ൻ വാ​റ​ൻ ബ​ഫ​റ്റി​നെ നാ​ലാം സ്ഥാ​ന​ത്തേ​ക്കു ത​ള്ളി. 34 വ​യ​സു​ള്ള സു​ക്ക​ർ​ബ​ർ​ഗി​ന്‍റെ സ​ന്പ​ത്ത് 8160 കോ​ടി ഡോ​ള​ർ (5.61 ല​ക്ഷം കോ​ടി രൂ​പ) ആ‍യി. 87 ​വ​യ​സു​ള്ള ബ​ഫ​റ്റി​നേ​ക്കാ​ൾ 37.3 കോ​ടി ഡോ​ള​ർ കൂ​ടു​ത​ലു​ണ്ട് സു​ക്ക​ർ​ബ​ർ​ഗി​ന്. മാ​ർ​ച്ച് അ​വ​സാ​നം ഫേ​സ്ബു​ക്ക് ഓ​ഹ​രി​യു​ടെ വി​ല 152.22 ഡോ​ള​ർ ആ​യി​രു​ന്ന​ത് വെ​ള്ളി​യാ​ഴ്ച 203.23 ഡോ​ള​ർ എ​ന്ന റി​ക്കാ​ർ​ഡ് നി​ല​യി​ലെ​ത്തി.

ഭൂ​മു​ഖ​ത്തെ ഏ​റ്റ​വും സ​ന്പ​ന്ന​ൻ ആ​മ​സോ​ൺ.​കോം എ​ന്ന ഇ ​കൊ​മേ​ഴ്സ് ക​ന്പ​നി ത​ല​വ​ൻ ജെ​ഫ് ബെ​സോ​സ് ആ​ണ്. 14,090 കോ​ടി ഡോ​ള​ർ (9.69 ല​ക്ഷം കോ​ടി രൂ​പ) ഉ​ണ്ട് ബെ​സോ​സി​ന്. 1994-ൽ ​ഒ​രു പാ​ർ​പ്പി​ട​ത്തി​ന്‍റെ കാ​ർ​ഷെ​ഡി​ൽ തു​ട​ങ്ങി​യ​താ​ണ് ഓ​ൺ​ലൈ​ൻ വ്യാ​പാ​ര​സ്ഥാ​പ​ന​മാ​യ ആ​മ​സോ​ൺ. കോം. ​ര​ണ്ടാം​സ്ഥാ​ന​ത്തു​ള്ള മൈ​ക്രോ​സോ​ഫ്റ്റ് സ​ഹ​സ്ഥാ​പ​ക​ൻ ബി​ൽ ഗേ​റ്റ്സ് 9,270 കോ​ടി ഡോ​ള​റി​ന് (6.37 ല​ക്ഷം കോ​ടി രൂ​പ) ഉ​ട​മ​യാ​ണ്.