ന്യൂഡൽഹി: ഏറെ ആരാധകരെ നേടിയ നിഞ്ച 650 സൂപ്പർബൈക്കിന്റെ കറുപ്പു നിറത്തിലുള്ള വേരിയന്റ് കാവസാക്കി ഇന്ത്യയിൽ വിപണിയിൽ അവതരിപ്പിച്ചു. 5.49 ലക്ഷം രൂപയാണ് വില (എക്സ്ഷോറൂം).
ഈ മോഡലിന്റെ നീല നിറത്തിലുള്ള വേരിയന്റ് കഴിഞ്ഞ വർഷം കന്പനി പുറത്തിറക്കിയിരുന്നു. നിഞ്ച 650 ബൈക്കുകൾക്ക് ഇന്ത്യയിൽ വലിയ പ്രചാരമുണ്ടെന്നും ഇതു തിരിച്ചറിഞ്ഞാണ് മെറ്റാലിക് സ്പാർക് ബ്ലാക്ക് വേരിയന്റ് പുറത്തിറക്കുന്നതെന്നും ഇന്ത്യൻ കാവസാക്കി മോട്ടോഴ്സ് മാനേജിംഗ് ഡയറക്ടർ യുതാക യമഷിത്ര പറഞ്ഞു. ഡിഒഎച്ച്സി 8 വാൽവ് സംവിധാനം, ട്വിൻ എൻജിൻ, ഇക്കണോമിക്കൽ റൈഡിംഗ് ഇൻഡിക്കേറ്റർ, സ്ലിപ്പർ ക്ലച്ച് തുടങ്ങിയവയാണ് ഫീച്ചറുകൾ.
കറുകറുത്ത് കാവസാക്കി നിഞ്ച 650
11:43 PM Jul 06, 2018 | Deepika.com