വരുന്നൂ, ബ്ലാക്ക്ബെറി ഗോസ്റ്റ്
11:43 PM Jul 06, 2018 | Deepika.com
ന്യൂഡൽഹി: ബ്ലാക്ക്ബെറിയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോൺ മോഡലായ ഗോസ്റ്റ് ഇന്ത്യയിൽ ഉടൻ എത്തുമെന്നു റിപ്പോർട്ട്. ഇന്ത്യൻ വിപണി മാത്രം ലക്ഷ്യമിട്ടു കന്പനി പുറത്തിറക്കുന്ന മോഡലാണിത്. ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന ഫോണിന് 4,000 എംഎഎച്ച് ബാറ്ററിയും ഡ്യുവൽ കാമറയും അടക്കമുള്ള ഫീച്ചറുകളുണ്ടെന്നാണ് വിവരം.