ന്യൂഡൽഹി: ചൈനീസ ഇലക്ട്രോണിക്സ് കന്പനിയായ ഐവൂമിയുടെ ഏറ്റവും പുതിയ സ്മാർട്ഫോൺ - ഐ2 ലൈറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു. 6,499 രൂപയാണ് വില. ചെറിയ വിലയിൽ വലിയ സ്മാർട്ഫോൺ അനുഭവം ഉപയോക്താക്കൾക്ക് ഐ2 ലൈറ്റിലൂടെ ലഭിക്കുമെന്ന് ഐവൂമി ഇന്ത്യ സിഇഒ അശ്വിൻ ഭണ്ഡാരി പറഞ്ഞു.
4 ജി ഡുവൽ സിം സംവിധാനമുള്ള ഫോൺ, ആൻഡ്രോയിഡ് ഓറിയോ പ്ലാറ്റ്ഫോമിലാണ് പ്രവർത്തിക്കുന്നത്. ഫോൺ ഡിസ്പ്ലേ, ലാപ്ടോപ് സ്ക്രീനിലോ ടിവി സ്ക്രീനിലോ പ്രതിഫലിപ്പിക്കാവുന്ന സ്ക്രീൻ മീറ്റിംഗ് ഫീച്ചർ ഐ2 ലൈറ്റിന്റെ സവിശേഷതകളിലൊന്നാണ്. മറ്റു ഫീച്ചറുകൾ; 5.45 ഇഞ്ച് എച്ച്ഡി ഫുൾവ്യു എച്ച്ഡി ഡിസ്പ്ലേ, 13 എംപിയും രണ്ടു എംപിയുമുള്ള രണ്ടു പിൻ കാമറ, എട്ട് എംപി സെൽഫി കാമറ, രണ്ടു ജിബി റാം, 16 ജിബി ഇന്റേണൽ സ്റ്റോറേജ്(128 ജിബിയായി കൂട്ടാം) 4,000 എംഎഎച്ച് ബാറ്ററി. ക്വാഡ് കോർ പ്രോസസർ.
ഐവൂമിയുടെ ഐ2 ലൈറ്റ് സ്മാർട്ഫോൺ
11:33 PM Jul 05, 2018 | Deepika.com