ഡോളറിന് 68.95 രൂപ
11:33 PM Jul 05, 2018 | Deepika.com
മുംബൈ: തുടർച്ചയായ മൂന്നാം ദിവസവും രൂപ താണു, ഡോളർ കയറി. ഇന്നലെ ഡോളറിന് 21 പൈസ കയറി 68.95 രൂപയായി. ഡോളർ 69 രൂപയ്ക്കു മുകളിലേക്ക് താമസിയാതെ കയറും എന്നാണു കരുതപ്പെടുന്നത്. ഒരാഴ്ച മുന്പ് ഡോളർ 69.10 രൂപയിലെത്തിയശേഷം താണതാണ് ഇന്നലത്തേതു രൂപയുടെ ഏറ്റവും താഴ്ന്ന ക്ലോസിംഗ് നിരക്കാണ്. ക്രൂഡ് ഓയിൽ വില കയറുന്നത് ഇന്ത്യയുടെ വിദേശ ഇടപാടുകളിലെ കമ്മി കുത്തനെ കൂട്ടുമെന്ന ആശങ്കയാണ് ഇടിവിനു പ്രധാന കാരണം. വിദേശ നിക്ഷേപകർ രാജ്യത്തുനിന്നു പണം പിൻവലിക്കുന്നതും വിഷയമാണ്.