തൃശൂർ: ഡയറക്ട് മാർക്കറ്റിംഗും ഇ-കോമേഴ്സും സംയോജിപ്പിച്ചുകൊണ്ടുള്ള ലോകത്തിലെ ആദ്യത്തെ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായ ഫിജികാർട്ട് ഡോട്ട് കോം ഇന്ത്യയിലെത്തുന്നു.
ഔപചാരികമായ ഉദ്ഘാടനം അങ്കമാലി ആഡ്ലെകസ് കൺവെൻഷൻ സെന്ററിൽ എട്ടിന് ഉച്ചയ്ക്ക് രണ്ടിനു ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ നിർവഹിക്കും. ഫിജികാർട്ടിന്റെ ഔദ്യോഗിക ലോഞ്ച് പ്രമുഖ ബോളിവുഡ് താരം തമന്ന നിർവഹിക്കും. ഉദ്ഘാടന സമ്മേളനത്തിനു ശേഷം കലാപരിപാടികൾ അരങ്ങേറും. ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ സാരഥി ഡോ.ബോബി ചെമ്മണൂരാണു ഫിജികാർട്ട് ഡോട്ട്കോം ചെയർമാൻ.
ഫിജികാർട്ട് ഇന്ത്യയിൽ
11:33 PM Jul 05, 2018 | Deepika.com