വാഷിംഗ്ടൺ ഡിസി: 2020 ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി ടിക്കറ്റിൽ മത്സരിക്കാൻ ഇന്ത്യൻ വംശജയായ കമലാ ഹാരീസ് തയാറായേക്കുമെന്നു റിപ്പോർട്ട്. എംഎസ് എൻബിസി ചാനലിനു നൽകിയ അഭിമുഖത്തിലാണ് മത്സരിക്കാൻ വിരോധമില്ലെന്ന് അവർ സൂചിപ്പിച്ചത്.
നിലവിൽ തെരഞ്ഞെടുപ്പിനേക്കാളുപരി മറ്റു നിരവധി കാര്യങ്ങൾ തന്റെ മുൻഗണനാ പട്ടികയിൽ ഉണ്ടെന്ന് അവർ വ്യക്തമാക്കി. നേരത്തെ കലിഫോർണിയ അറ്റോർണി ജനറലായിരുന്ന ഹാരീസ് 2016 ലാണു യുഎസ് സെനറ്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. കുടിയേറ്റക്കാരുടെ പ്രശ്നങ്ങൾക്കു മുൻഗണന നൽകിയുള്ള അവരുടെ പ്രവർത്തനം തെരഞ്ഞെടുപ്പിൽ പ്രയോജനം ചെയ്യുമെന്നു വിലയിരുത്തപ്പെടുന്നു.
വൈറ്റ്ഹൗസിൽ നോട്ടമിട്ട് കമലാ ഹാരീസ്
12:27 AM Jun 26, 2018 | Deepika.com