കെ​എ​ഫ്സി​ക്ക് `8.30 കോ​ടി ലാ​ഭം

11:43 PM Jun 25, 2018 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ഫി​​​നാ​​​ൻ​​​ഷ​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ (കെ​​​എ​​​ഫ്സി) 2017-18 കാ​​​ല​​​യ​​​ള​​​വി​​​ൽ 8.30 കോ​​​ടി രൂപ ലാ​​​ഭ​​​മു​​​ണ്ടാ​​​ക്കി. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഇ​​​ത് 5.68 കോ​​​ടി​​​യാ​​​യി​​​രു​​​ന്നു. ഈ ​​​സാ​​​ന്പ​​​ത്തി​​​കവ​​​ർ​​​ഷം 87.88 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യോടെ 723.93 കോ​​​ടി രൂ​​​പ​​​യു​​​ടെ വാ​​​യ്പ അ​​​നു​​​വ​​​ദി​​​ച്ചു.

വാ​​​യ്പാ ​​​തി​​​രി​​​ച്ച​​​ട​​​വ് 8.05 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 944.67 കോ​​​ടി​​​യും വാ​​​യ്പാവി​​​ത​​​ര​​​ണം 600 കോ​​​ടി​​​യി​​​ലു​​​മെ​​​ത്തി. കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ ഈ ​​​വ​​​ർ​​​ഷ​​​ത്തെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ലാ​​​ഭം 20.19 കോ​​​ടി​​​ രൂപയാ​​​ണ്. ഗ്രോ​​​സ് എ​​​ൻ​​​പി​​​എ 6.37 ശ​​​ത​​​മാ​​​ന​​​മാ​​​യും നെ​​​റ്റ് എ​​​ൻ​​​പി​​​എ 2.03 ശ​​​ത​​​മാ​​​ന​​​മാ​​​യും കു​​​റ​​​ഞ്ഞെന്ന് ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ൻ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ സ​​​ജീ​​​വ് കൗ​​​ശി​​​ക് പ​​​റ​​​ഞ്ഞു. എ​​​ൻ​​​പി​​​എ നാ​​​ലു ശ​​​ത​​​മാ​​​ന​​​ത്തി​​​നു താ​​​ഴെ ആ​​​യാ​​​ൽ നേ​​​രി​​​ട്ട് നി​​​ക്ഷേ​​​പം സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ആ​​​ർ​​​ബി​​​ഐ​​​യു​​​ടെ അ​​​നു​​​മ​​​തി വാ​​​ങ്ങാ​​​ൻ സാ​​​ധി​​​ക്കും. ഇ​​​തും ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് കു​​​റ​​​ഞ്ഞ പ​​​ലി​​​ശ​​​നി​​​ര​​​ക്കി​​​ൽ വാ​​​യ്പ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നു സ​​​ഹാ​​​യ​​​ക​​​​​​മാ​​​കു​​​മെ​​​ന്ന് സ​​​ഞ്ജീ​​​വ് കൗ​​​ശി​​​ക് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.