വെല്ലിംഗ്ടൺ: ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ പെൺകുഞ്ഞിനു നീവ് ടേ അഹ്റോവ്ഹ ആർഡേൺ ഗേഫർഡ് എന്നു പേരിട്ടു. അധികാരത്തിലിരിക്കേ പ്രസവിക്കുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയെന്ന നിലയിലാണ് ജസീന്ത ആർഡേൺ വാർത്തകളിൽ ഇടം നേടിയത്. ആദ്യത്തേതു മുൻ പാക് പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയാണ്. ഓക്ലൻഡിലെ ആശുപത്രിയിൽ വ്യാഴാഴ്ച ഉച്ചകഴിഞ്ഞു 4.45 നാണ് ജസീന്ത പെൺകുഞ്ഞിനു ജന്മം നല്കിയത്.
നീവ് എന്നാൽ ശോഭയുള്ള, മഞ്ഞ് എന്നൊക്കെയാണ് അർഥം. ടേ അഹ്റോവ്ഹ എന്നാൽ സ്നേഹം എന്നും. ആർഡേൺ കുട്ടിയായിരുന്നപ്പോൾ ജീവിച്ച പട്ടണത്തിന്റെയും അവിടെയുള്ള മലയുടെയും പേരുകൾ ചേർന്നതാണ് ടേ അവ്റോവ്ഹ എന്നത്. നീവ് ഗേഫർഡ് എന്നായിരിക്കും കുട്ടിയുടെ ചുരുക്കപ്പേര്. 3.31 കിലോഗ്രാം ഭാരമുള്ള കുഞ്ഞ് ആരോഗ്യവതിയാണ്. മുപ്പത്തിയേഴുകാരിയായ ജസീന്ത ന്യൂസിലൻഡിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ്.
ന്യൂസിലൻഡ് പ്രധാനമന്ത്രി കുഞ്ഞിനു പേരിട്ടു
12:51 AM Jun 25, 2018 | Deepika.com