കൊച്ചി: അമേരിക്കൻ കമ്പനി വിയു(VU) പുതിയ 4കെ യുഎച്ച്ഡി സ്മാർട്ട് ടിവി പുറത്തിറക്കി. ഗൂഗിൾ ആൻഡ്രോയിഡ് ലൈസൻസുള്ള ലോകത്തിലെ മൂന്ന് ബ്രാൻഡുകളിൽ ഒന്നാണ് വിയു. പ്ലേ, സ്മാർട്ട്, യു എച്ച് ഡി, 4 കെ, ആൻഡ്രോയിഡ്, ക്യുഎൽഇഡി എന്നിങ്ങനെ അഞ്ചു സീരീസിലായി 32 മുതൽ 75 വരെ ഇഞ്ച് വലുപ്പമുള്ള ടിവികളാണ് വിയു അവതരിപ്പിക്കുന്നത്. 15,000 രൂപ മുതൽ നാലു ലക്ഷം രൂപ വരെയാണ് വില.
2.5 ജിബി റാം, 16 ജിബി ഇന്റേണൽ സ്റ്റോറേജ്, ആൻഡ്രോയ്ഡ് 7.0 സ്മാർട്ട് ഒഎസ് എന്നിവയ്ക്കൊപ്പം ഗൂഗിൾ പ്ലേ സ്റ്റോർ, ഗൂഗിൾ എകോ സിസ്റ്റം, ഗൂഗിൾ മൂവീസ്, മ്യൂസിക്, ഗെയിംസ് എന്നിവയും ടിവിയിലുണ്ട്.
വിയു ലക്ഷ്വറി ടിവി കേരളത്തിലേക്ക്
12:51 AM Jun 25, 2018 | Deepika.com